News

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Web Desk

കൊറോണ ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പാടോള്ളൂ. ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്ബറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.കൊറോണ ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് ഇളവുകള്‍ക്കുള്ളില്‍ നിന്ന് കര്‍ശന നിയന്ത്രണളിലേക്ക് നീങ്ങുകയാണ് തലസ്ഥാന ന​ഗരം. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ആളുകള്‍ കൂട്ടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ചന്തകള്‍ തുറക്കുമെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും കടകംപള്ളി അറിയിച്ചു.

കോവിഡ്-19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിൽ തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം കൂടിയതിനാൽ കടകളിൽ സാധനങ്ങൾ വാങ്ങുവാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിച്ചേരുന്നവർ കൃത്യമായും സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിനു ഐ.പി. ആവശ്യപ്പെട്ടു.ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവ കടയുടമകൾ കരുതിവെക്കണം. കടയിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കോവിഡ് 19 നിയന്ത്രണ പ്രോട്ടോകോൾ കൃത്യമായും പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം.കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിക്കും. പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.