Web Desk
കേരളത്തിലെ സുരക്ഷയും സര്‍ക്കാരിന്‍റെ പരിരക്ഷയും ക്വാറന്‍റീന്‍ സൗകര്യവും കേട്ടറിഞ്ഞാണ് ആദിനാഥ് എന്ന തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി കേരളത്തിലേക്കുള്ള പാസിന് അപേക്ഷ നല്‍കിയത്. പാസ് ലഭിച്ചതിന് ശേഷം ബാംഗ്ലൂരില്‍ നിന്ന് തൃപ്പൂണിത്തുറയില്‍ വെള്ളിയാഴ്ച്ച എത്തുകയും ചെയ്തു. 14 ദിവസത്തെ ക്വാറന്‍റീന്‍ സൗകര്യം അധികൃതര്‍ ഉറപ്പു നല്‍കിയതിനാലാണ് ആദിനാഥ് നാട്ടിലേക്ക് പുറപ്പെട്ടത്. കുടുംബം ബാംഗ്ലൂരായതിനാല്‍ തൃപ്പൂണിത്തുറയില്‍ തന്നെ സൗകര്യം നല്‍കാമെന്ന് അധികൃതര്‍ വാക്കും നല്‍കി. എന്നാല്‍ നാട്ടിലെത്തി ബന്ധപ്പെട്ടപ്പോള്‍ സൗകര്യമില്ലെന്നും പെയ്ഡ് ക്വാറന്‍റെയിന്‍ സൗകര്യം മാത്രമേ നല്‍കാനാവൂ എന്നുമാണ് അറിയിച്ചത്. അതിനുള്ള പണം കയ്യില്ലില്ലാത്തതിനാല്‍ ഈ വിവരം പോലീസില്‍ അറിയിച്ചപ്പോഴാണ് പോലീസ് അപമര്യാദയായി പെരുമാറിയത്.
നിയമം തെറ്റിക്കാതെ പോലീസ് സ്റ്റേഷനില്‍ ഈ വിവരം അറിയിച്ചപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ച് വിദ്യാര്‍ഥിയെ പോലീസ് ആട്ടി പായിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തൃപ്പൂണിത്തുറയില്‍ എത്തിയ ആദിനാഥ് ഇപ്പോഴും സഹായം ലഭിക്കാതെ പോലീസ് സ്റ്റേഷനു മുമ്പില്‍ കാത്തു നില്‍ക്കുകയാണ്.
സാധാരണക്കാര്‍ക്ക് കോവിഡ് പരിരക്ഷക്കായി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പകല്‍ വെളിച്ചത്തില്‍ ഉദ്യോഗസ്ഥര്‍ ലംഘിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.