Coronavirus Disease 2019 Rotator Graphic for af.mil. (U.S. Air Force Graphic by Rosario "Charo" Gutierrez)
ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്‍ക്ക് ഐടോലിസുമാബിന്‍റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി. ഗുരുതരമായ പ്ലേക്ക് സോറിയാസിസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല്‍ ആന്‍റി ബോഡിയാണ് ഐടോലിസുമാബ്.
ബയോകോൺ കമ്പനിയാണ് 2013 മുതല്‍ അല്‍സുമാബ് എന്ന ബ്രാന്‍ഡ് പേരില്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തി കൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോള്‍ കോവിഡിനും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്. ബയോകോണ്‍ കമ്പനി കോവിഡ് രോഗികളില്‍ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ഡി.സി.ജി.ഐ യ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡി.സി.ജി.ഐ.യുടെ ഓഫീസിലെ വിദഗ്ധ സമിതി ഈ പരിശോധനയുടെ ഫലങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
വിശദമായ ചര്‍ച്ചകളുടെയും കമ്മിറ്റിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കോവിഡ് രോഗം മൂലം ഉണ്ടാകുന്ന സിവിയര്‍ അക്യൂട്ട് റെസ്പ്രിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എ.ആര്‍.ഡി.എസ്) ഉള്ള രോഗികളില്‍ അതിന്‍റെ തീവ്രത കുറയ്ക്കുന്നതിനായി അടിയന്തരമായി നിയന്ത്രിതമായി ഉപയോഗിക്കുന്നതിന് വേണ്ടി ഈ മരുന്ന് വിപണിയില്‍ എത്തിക്കാനായി ഡി.സി.ജി.ഐ അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രോഗികളുടെ അനുമതി, അപകട നിയന്ത്രണ പദ്ധതി, അതുപോലെ ആശുപത്രികളില്‍ മാത്രമുള്ള ഉപയോഗം തുടങ്ങിയ ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്‍റെ കോവിഡ്-19 പരിശോധന ചികിത്സകള്‍ക്കുള്ള (ഇന്‍വെസ്റ്റിഗേഷണല്‍ തെറാപ്പീസ്) മരുന്നുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐടോലിസുമാബ് എന്ന ഈ ആഭ്യന്തര മരുന്നിനുണ്ടാകുന്ന ശരാശരി ചെലവ് കുറവുമാണ് എന്നത് ശ്രദ്ധേയമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.