India

പത്തുലക്ഷം പേരില്‍ ലോകത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

 

ഡല്‍ഹി: ലോകത്ത് പത്തുലക്ഷം പേരില്‍ ഏറ്റവും കുറച്ചു കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. 2020 ജൂലൈ ആറിനു പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ് ഈ കണക്ക്. പത്തുലക്ഷത്തില്‍ 505.37 ആണ് ഇന്ത്യയില്‍ രോഗബാധിതരുടെ നിരക്ക്. ആഗോളതലത്തില്‍ ഇത് 1453.25 ആണ്.

ചിലിയില്‍ പത്തുലക്ഷത്തില്‍ 15,459.8, പെറുവില്‍ 9070.8, അമേരിക്കയില്‍ 8560.5, ബ്രസീലില്‍ 7419.1, സ്പെയിനില്‍ 5358.7 എന്നിങ്ങനെയാണ് രോഗബാധിതരുടെ നിരക്ക്. പത്തുലക്ഷം പേരില്‍ മരണനിരക്കും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 14.27 ആണ് ഇന്ത്യയില്‍ പത്തുലക്ഷം പേരിലെ മരണനിരക്ക്. ആഗോളതലത്തില്‍ ഇത് നാലിരട്ടി പിന്നിട്ട് 68.29 ആണ്. ബ്രിട്ടനില്‍ 651.4, സ്പെയിനില്‍ 607.1, ഇറ്റലിയില്‍ 576.6, ഫ്രാന്‍സില്‍ 456.7, യുഎസില്‍ 391.0 എന്നിങ്ങനെയാണ് പത്തുലക്ഷം പേരിലെ മരണനിരക്ക്.

ആശുപത്രി സൗകര്യങ്ങള്‍ കൃത്യമായും ഫലപ്രദമായും ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ കോവിഡിനെ നേരിടുന്നത്. ഓക്സിജന്‍ പിന്തുണ, ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എന്നിവയൊക്കെ രാജ്യം സജ്ജമാക്കിയിട്ടുണ്ട്. ജൂലൈ 7 വരെയുള്ള കണക്കനുസരിച്ച് 1201 പ്രത്യേക കോവിഡ് ആശുപത്രികളാണ് രാജ്യത്തുള്ളത്. 2611 ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് കെയര്‍ സെന്ററുകളും 9909 കോവിഡ് കെയര്‍ സെന്ററുകളും രാജ്യത്തുണ്ട്. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ  15,515 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,39,947 ആണ്. രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍  1,80,390 എണ്ണം അധികമായി. കോവിഡ് മുക്തി നിരക്ക് 61.13 ശതമാനമാണ്. നിലവില്‍ 2,59,557 പേരാണ് രാജ്യത്ത് കോവിഡ്-19 ചികിത്സയിലുള്ളത്.

‘ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,41,430 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ  പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,02,11,092 ആയി. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ലാബുകളുടെ എണ്ണം 1115 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 793 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 322 ഉം ആണ്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം താഴെ പറയുന്നവയാണ്:

* തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 598 (ഗവണ്‍മെന്റ്: 372 + സ്വകാര്യമേഖല: 226)

* ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 423 (ഗവണ്‍മെന്റ: 388 + സ്വകാര്യമേഖല: 35)

* സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 94 (ഗവണ്‍മെന്റ: 33 + സ്വകാര്യം: 61)

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.