Web Desk
കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. നഗരത്തിലെ നിയന്ത്രണങ്ങള്‍ ഒരഴ്ച്ച കൂടി തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മന്ത്രി ഝ.പി ജയരാജന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.
മൂന്ന് ഡിവിഷനുകളില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം 11 ഡിവിഷനുകളിലേക്ക്കൂടി വ്യാപിപ്പിച്ചതോടെ നഗരം അടച്ചിട്ട അവസ്ഥയിലാണ്. ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമെ നഗരത്തിലൂടെ യാത്രാനുമതി ഉള്ളൂ. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ഓഫിസുകള്‍ മാത്രമാണ് കലക്ടറേറ്റില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയില്‍നിന്ന് കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ നിരത്തി അടച്ചു. ഇടറോഡുകളും പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം ജില്ലയില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം മരിച്ച എക്‌സൈസ് ഡ്രൈവര്‍ കെ.പി.സുനിലിനും ചികിത്സയിലുള്ള പതിന്നാലുകാരനും എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.