ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9 ശതമാനമായാണ് താഴ്ന്നത്. കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമ്പോഴാണ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നത്. പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതാണ് പോസിറ്റീവിറ്റി നിരക്ക് ഉയരാന്‍ ഇടയാക്കിയത്.
ഇന്നലെ റെക്കോര്‍ഡ് പരിശോധനയാണ് ചെന്നൈ നഗരത്തില്‍ നടന്നത്. 14,030 പേരെയാണ് പരിശോധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 10000 ലധികം കോവിഡ് പരിശോധനകളാണ് നഗരത്തില്‍ നടന്നുവരുന്നത്. പോസിറ്റീവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലും താഴെ എത്തിക്കാനായാല്‍ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മാസം തന്നെ ഇത് എട്ടു ശതമാനത്തില്‍ താഴെ എത്തിക്കാനാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മൊത്തം ടെസ്റ്റുകളുടെ 27 ശതമാനവും ചെന്നൈയിലാണ് നടക്കുന്നത്. ഇതിനോടകം അഞ്ചു ലക്ഷം പരിശോധനകള്‍ നഗരത്തില്‍ നടത്തി കഴിഞ്ഞു.
ഇന്നലെ നഗരത്തില്‍ 1254 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1189 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 69,382 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.1434 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.