World

മഹാമാരി വിഴുങ്ങിയ ബൊളീവിയ

 

ഒരു മഹാമാരി ഒരു രാജ്യത്തെ മുഴുവൻ വിഴുങ്ങിയ സങ്കടകരമായ വാര്‍ത്ത വരുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നാണ്. അതേ പണ്ട് ചെഗുവേര ഒളിപ്പോര് നടത്തിയ ബൊളീവിയൻ കാടുകളുടെ കഥ പലരും കേട്ടിട്ടുണ്ടാവും. കൊറോണ വൈറസ് എന്ന മഹാമാരി ലാറ്റിനമേരിക്കന്‍ രാജ്യം ബൊളീവിയയെ അപ്പാടെ വിഴുങ്ങിയതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായ പെരുകി. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. മരണനിരക്ക് ഏറി. ശ്മാശനങ്ങള്‍ നിറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ല. അതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ നിലച്ചവസ്ഥയിലാണ്.

രാജ്യത്തെ ഒരു പ്രധാന നഗരത്തിലെ വീടുകള്‍, തെരുവുകള്‍, വാഹനങ്ങളില്‍ നിന്ന് 400 ലധികം മൃതദേഹങ്ങള്‍ പോലിസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യങ്ങള്‍ പൂര്‍ണമായും ഗുരുതരാവസ്ഥയിലാണെന്ന് യെമി ല്‍ സെല്‍വെറ്റയെന്ന ശവസംസ് ക്കാര സേവന ദാതാവ് അല്‍ – ജസീറയോട് പറഞ്ഞു. ശവപ്പെട്ടികള്‍ കാട്ടാനില്ല. മരണപ്പെട്ടുന്നവരുടെ വീട്ടുക്കാരും ബന്ധുക്കളും കാര്യമായ ഇടപ്പെടല്‍ നടത്തുന്നില്ല.

പുതിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1117 കോവിഡുകേസുകള്‍. 79 മരണം. ഇതിനകം മൊത്തം 2400 മരണം. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ കൂടുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം . രാജ്യത്ത് മരണപ്പെട്ടവരില്‍ 85 ശതമാനവും കോവിഡു രോഗബാധിതരായിരുന്നു.

ശവസംസ്‌ക്കാരമെന്നത് തങ്ങളുടെ മാത്രം ചുമതലയെന്നവസ്ഥ – സെല്‍ വെറ്റ കൂട്ടിച്ചേര്‍ത്തു. ആശുപത്രികളില്‍ ഓക്‌സിജന്‍ സിലണ്ടറുകളില്ല. അവ സംഘടിപ്പിക്കേണ്ട ചുമതല രോഗിയുടെ ബന്ധുക്കള്‍ക്ക്. ഇതിനിടെ, രോഗ വ്യാപനം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പൊതുതെരഞ്ഞടുപ്പ് ഒക്ടോബറിലേക്ക് മാറ്റി. മെയ് മാസത്തിലായിരുന്നു തെരഞ്ഞെടുപ്പ് ആദ്യം തീരുമാനിച്ചിരുന്നത്, ഇപ്പോൾ അതും മാറ്റി, എന്ന് നടത്താൻ കഴിയുമെന്ന് ഒരു രൂപവുമില്ലെന്നാണ് ബൊളീവിയയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന ബൊളീവിയയുടെ പ്രശ്നത്തിൽ ഇടപെടുന്നുണ്ടെങ്കിലും കാര്യങ്ങൾ ആകെ കൈവിട്ടു പോകുന്ന സ്ഥിതിയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.