Web Desk
യുഎഇയില്‍ ഇന്ന് 430 കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 46,563 ആയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 308 ആയി ഉയര്‍ന്നു. അതേസമയം 760 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 35,165 ആയി.
അതേസമയം സൗദിയിലെ ആകെയുള്ള 1,67,267 കേസുകളില്‍ 1,12,797 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 53,083 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,387 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ 33,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒമാനില്‍ 17,972 പേര്‍ രോഗമുക്തി നേടി. 144 മരണം റിപ്പോര്‍ട്ട് ചെയ്ത ഇവിടെ 15,422 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.
കുവൈറ്റില്‍ ആകെ 41,879 കേസുകള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32,809 പേര്‍ രോഗമുക്തി നേടി. 8,733 പേര്‍ ചികിത്സയില്‍ തുടരുകയാണ്. മരണസംഖ്യ 337. ബഹറിനില്‍ 23,510 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റിവ് ആയത്. ഇതില്‍ 17,977 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 69. ആക്ടീവ് കേസുകള്‍ 5,524. അതേസമയം 90,778 കേസുകളാണ് ഖത്തറില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 73,083 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 17,591 പോര്‍ ചികിത്സയിലാണ്. മരണസംഖ്യ 104 ആയി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.