Breaking News

കോവിഡ് കേസുകള്‍ കുറയുന്നു, യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരാഴ്ച

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്.

ബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു.

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. എട്ടു ദിവ,സത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അതേസമയം, രാജ്യത്ത് ചികിത്സയിലുള്ളവര്‍ 30,248 .

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ കോവിഡ് കേസുകള്‍ 386,829 . 4205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 117 രോഗികള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 27 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറില്‍ 102 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 1135 ആണ്. 25 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 560 പേര്‍ കോവിഡ് മുക്തരായി.

ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബഹ്‌റൈനിലാണ് 1399 പേര്‍ക്കാണ് കോവിഡ് സ്ഥരീകരിച്ചത്. എന്നാല്‍, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം 129 ആണ്. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു രോഗി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം 9,021 ആയി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.