ജിദ്ദ: റെഡ്‌സീ പദ്ധതിയുടെ കീഴില്‍ ചെങ്കടലില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപിന്റെ രൂപരേഖ പുറത്തു വിട്ടു. കോറല്‍ ബ്ലൂം എന്ന പേരുളള ദ്വീപിന്റെ നിര്‍മ്മാണത്തിനായുളള
രൂപരേഖ സൗദി കിരീടാവകാശിയും റെഡ്‌സീ വികസന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുറത്തിറക്കിയത്. ദ്വീപിന്റെ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആണ്.
റെഡ് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ലോകം അത്ഭുതപ്പെടുമെന്ന് റെഡ്‌സി കമ്പനി സിഇഒ ജോണ്‍ പഗാനോ പറഞ്ഞു. രാജ്യത്തെ പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ കോറല്‍ ബ്ലൂം ഡിസൈനുകള്‍ ലോകത്തെ അമ്പരിപ്പിക്കുമെന്ന കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതാണ്. വിസ്മയകരമായ ആഡംബര അനുഭവമാണ് സന്ദര്‍ശകരെ ഈ ദ്വീപുകളില്‍ കാത്തിരിക്കുക. ശുറൈറ ദ്വീപ് റെഡ്‌സീ പദ്ധതിയുടെ പ്രധാന കവാടമാണ്. ശുറൈറ ദ്വീപിന്റെ ജൈവ വൈവിധ്യങ്ങള്‍ പരിഗണിച്ചാണ് പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കണ്ടല്‍കാടുകളും ആവാസ വ്യവസ്ഥകളും മണ്ണൊലിപ്പിനുളള പ്രതിരോധ മാര്‍ഗങ്ങളായി സംരക്ഷിക്കപ്പെടും.
പുറത്തിറക്കിയ രൂപരേഖയില്‍ ദ്വീപില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പതിനൊന്ന് റിസോര്‍ട്ടുകളും ഹോട്ടലുകളും ഉള്‍ക്കൊള്ളുന്നുണ്ട്. കോവിഡിന് ശേഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിനോദ സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ ഡിസൈനില്‍ പരിഗണിച്ചിട്ടുണ്ട്. വിശാലമായ ഇടങ്ങള്‍ നല്‍കുന്നതുള്‍പ്പടെ ദ്വീപിന്റെ പ്രകൃതി സൗന്ദര്യം ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ് ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മ്മിക്കുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.