ന്യൂഡല്‍ഹി: എം.എം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഹൈക്കമാന്റിന് കത്ത് നല്‍കി. ഇവര്‍ക്ക് പിന്നാലെ കെപിസിസി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി.
പാര്‍ട്ടിയും യുഡിഎഫ് സംവിധാവനവും രണ്ടു തട്ടിലാണെന്ന് വരുത്തി തീര്‍ക്കുന്ന പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് വേളകളില്‍ ഹസ്സന്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്.
കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിര്‍ത്തു. പാര്‍ട്ടിയോട് ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തി. ഹസ്സന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതടക്കം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഹസ്സനുമായി മുന്നോട്ടു പോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്കിത് കാരണമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.