Breaking News

കോണ്‍ഗ്രസ്സില്‍ കലാപം: നേതാക്കളെ പുറത്താക്കണമെന്ന് പോസ്റ്റര്‍; പരസ്യ വിമര്‍ശനവുമായി മുരളീധരനും സുധാകരനും

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നു. കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും വിമര്‍ശനം ഉയരും. ഇന്ന് യോഗം ചേരാനിരിക്കുന്ന കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആരോപിക്കുന്നത്.

നേതാക്കന്മാര്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ. സുധാകരന്‍ എംപി പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനത്തെ പരസ്യമായി തള്ളികളഞ്ഞ് കെ മുരളീധരന്‍ എംപിയും രംഗത്തെത്തിയിരുന്നു. തോറ്റാല്‍ തോറ്റെന്ന് പറയണം, അതാണ് അന്തെസ്സെന്നും തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തോല്‍വി അംഗീകരിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ പരസ്യമായി നിരാകരിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.