തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിനന്ദിച്ച് നടന്‍ ദേവന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നു പോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യമെന്നും ദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍, ദേവനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ സഖാക്കള്‍. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് കുത്തിപ്പൊക്കിയാണ് സൈബര്‍ സഖാക്കള്‍ ദേവന് നേരെ കളിയാക്കലുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നല്ലവനാണോ കെട്ടവനാണോ? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിതെന്ന് ദേവന്‍ ഒക്ടോബറില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വരാന്‍പോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഉള്ള നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്നായിരുന്നു ദേവന്‍ സഖാക്കളോട് പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ പൊളിക്കാന്‍ കഴിയില്ല എന്ന് തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് ഫലം ആണിത് എന്നാണ് ദേവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് ആയിരുന്നു ദേവന്‍ കുറിച്ചത്. ഇതോടെ, ദേവന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ നിറയെ കളിയാക്കളും പരിഹാസവുമായി കുട്ടിസഖാക്കളുണ്ട്.
‘ഓന്ത് മാറുമോ ഇതുപോലെ, പിണറായി വിജയന്‍ ഒരു പൂര്‍ണ്ണ പരാജയം ആണെന്ന് മുതലാളി അന്ന് പറഞ്ഞിരുന്നു… മുതലാളി മറന്നു പോയതാണ്.’ രണ്ടു വള്ളത്തില്‍ കാലു വയ്ക്കുന്ന സിനിമാക്കാരില്‍ രണ്ടാമന്‍.’ എന്നൊക്കെയാണ് താരത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.
ദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍…
ആദ്യം തന്നെ തദ്ദേശ്ശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്… കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് വീണ്ടും തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് ഫലം ആണിത്.
പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്…
അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാതിരിക്കാന്‍ എനിക്ക് കഴിയില്ല… ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു.
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും…
സ്‌നേഹാദരങ്ങളോടെ
ദേവന്‍ ശ്രീനിവാസന്‍
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.