Web Desk
കോൺഗ്രസ് നേതൃതലയോഗത്തിൽ മുൻമന്ത്രി കെ ബാബുവിന് നേർക്ക് കസേരയേറും തെറിവിളിയും. എരൂർ കോൺഗ്രസ് ഓഫീസിൽ നടന്ന മണ്ഡലതല നേതൃയോഗത്തിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റ് പി ഡി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചപ്പോൾ പി ബി സതീശൻ നയിക്കുന്ന ഐഎൻടിയുസി വിഭാഗം വിമർശം ആരംഭിച്ചു. നിലവിലുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെ പരുഷമായ വാക്കുകൾ ഐഎൻടിയുസി വിഭാഗം ഉപയോഗിച്ചതോടെ കെ ബാബുവിന്റെ അനുയായികൾ എതിർപ്പുമായി എഴുന്നേറ്റു. എരൂരിലെ മുതിർന്ന കോൺഗ്രസ് നേതാവായ ജിജി വെണ്ടറപ്പിള്ളി സംസാരിച്ചപ്പോൾ പി ഡി ശ്രീകുമാർ ഇടപെട്ട് നേതൃത്വത്തെ വിമർശിച്ചാൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു. ഇതോടെ പ്രകോപിതരായ ഐഎൻടിയുസിക്കാർ നേതാക്കൾക്കെതിരെ പാഞ്ഞടുത്തു.
ഇതിനിടെ, പിന്നിൽനിന്ന് ഒരാൾ കെ ബാബുവിനുനേർക്ക് കസേര എറിഞ്ഞു. സമീപമുണ്ടായിരുന്ന ഒരാൾ കസേര തട്ടിമാറ്റിയതിനാൽ ദേഹത്തുകൊണ്ടില്ല. ബഹളം മൂത്തതോടെ ഡിസിസി സെക്രട്ടറി രാജു പി നായർ ഉൾപ്പെടെ ഇടപെട്ടെങ്കിലും ഇരുവിഭാഗവും ബഹളം തുടർന്നു. ഒച്ചകേട്ട് നാട്ടുകാരും ഓടിക്കൂടിയതോടെ യോഗം പിരിച്ചുവിട്ട് നേതാക്കൾ മടങ്ങി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.