Breaking News

തമിഴ് നാടിനെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കും -എം കെ സ്റ്റാലിന്‍

ഇലക്ട്രിക് വെഹിക്കിള്‍സ് നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുഎഇയിലെ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എംകെ സ്റ്റാലിന്‍

ബുദാബി : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യുഎഇയിലെ നിക്ഷേപകരുമായി വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചര്‍ച്ച നടത്തി.

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ മേഖലയിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും നിക്ഷേപം നടത്താന്‍ സ്റ്റാലിന്‍ നിക്ഷേപകരെ ക്ഷണിച്ചു.

സ്റ്റാര്‍ട് അപുകളിലും പുതു വ്യവസായ സംരംഭങ്ങളിലും നിക്ഷേപത്തിന് യുഎഇയിലെ സംരംഭകരെ അദ്ദേഹം ക്ഷണിച്ചു.

2600 കോടി രൂപയുടെ ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. ഇത് സംസ്ഥാനത്ത് 9,700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്ന ശക്തമായ ഭരണ നേതൃത്വവും സദ്ഭരണവുമാണ് തമിഴ്‌നാട്ടിലുള്ളതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

യുഎഇ ഹെല്‍ത്ത് കെയര്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ ആസ്റ്റര്‍ ഗ്രൂപ്പും തമിഴ്‌നാടുമായി 500 കോടി രൂപയുടെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായി ആസ്റ്റര്‍ സിഎംഡി ഡോ.ആസാദ് മൂപ്പന്‍ അറിയിച്ചു.

ദുബായ് വേള്‍ഡ് എക്‌സ്‌പോ സെന്ററും മ്യൂസിയം ഓഫ് ദി ഫ്യുചറും സ്റ്റാലിന്‍ നേരത്തെ സന്ദര്‍ശിച്ചു.

കോവിഡ് മഹാമാരികാലത്തും കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ 124 ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു. 800 കോടി യുഎസ് ഡോളറിന്റെ നിക്ഷേപ സംരംഭങ്ങളാണ് ഈ ധാരണാ പത്രങ്ങളിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്നും രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങളും ഇതോടൊപ്പം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.