Kerala

വികസന പദ്ധതികള്‍ക്കെതിരായ പ്രതിപക്ഷ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

 

യു.ഡി.എഫിന്റെ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികനക്ഷേമ പദ്ധതികൾ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പധതിയിൽ കേരള എന്‍.ജി.ഒ യൂണിയൻ തിരുവനന്തപുരത്ത് നിർമിച്ചു നൽകിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ രഹസ്യങ്ങൾ ചോർത്താനും വികസന ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നു. ഈ നേതാക്കൾ വലിയ സ്ഥാനങ്ങളിൽ ഇരുന്നവരാണ് പോലും. നാടിനെ തകർക്കാനും ജീവനക്കാരെ വിശ്വാസ വഞ്ചകരാക്കാനുമാണ് ഇവർ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണിത്. അതിന് കൂട്ടുനിൽക്കുന്നവർ ജനങ്ങക്ക് മുന്നിൽ നാടിന് മുന്നിൽ കുറ്റവാളികളാണ്. ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയും. സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ല.

വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കഴിഞ്ഞ നാലര വർഷം സർവ്വ കാല റിക്കാർഡ് സ്യഷ്ടിച്ചു. രാജ്യത്തിന് മാതൃകയായി. ഈ മുന്നേറ്റം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഇതിൽ സർക്കാർ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കുന്ന സർക്കാർ പദ്ധതിക്കൊപ്പം നിന്ന എന്‍.ജി.ഒ യൂണിയന്റെ പ്രവർത്തനം മാതൃകാ പരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.