തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും നെടുവത്തൂർ മുൻ എംഎൽഎയുമായ ബി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അധസ്ഥിത വർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച പോരാളിയായിരുന്നു ബി.രാഘവനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മണ്ണിൽ വിയർപ്പൊഴുക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയർത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്നിൽ നിന്നു. നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച ഇടപെടലായിരുന്നു രാഘവന്റേത്. അകാലത്തിലുള്ള ആ വിയോഗം നാടിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.