ന്യൂഡൽഹി:സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.
റാങ്ക് നേടിയ മലയാളികൾ (റാങ്ക്, പേര് എന്നീ ക്രമത്തിൽ);
5 സിഎസ്. ജയദേവ്
36 ആർ. ശരണ്യ
45 സഫ്ന നസ്റുദ്ദീൻ
47 ആർ. ഐശ്വര്യ
55 അരുൺ എസ്. നായർ
68 എസ്. പ്രിയങ്ക
71 ബി. യശശ്വിനി
89 നിഥിൻ കെ. ബിജു
92 എ.വി. ദേവി നന്ദന
99 പി.പി. അർച്ചന
പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നവിടങ്ങളിൽ നിയമിക്കും
യോഗ്യത നേടിയവരെ ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, കേന്ദ്ര സര്‍വീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിലാണ് നിയമിക്കുക. ആകെ 927 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം. ഇതില്‍ 24 ഒഴിവുകള്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്കും 180 ഒഴിവുകള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കും 150 ഒഴിവുകള്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്കുമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.