India

ഫാര്‍മ മേഖലയില്‍ നിന്ന്‌ നേട്ടമുണ്ടാക്കാന്‍ സിപ്ലയില്‍ നിക്ഷേപിക്കാം

കെ.അരവിന്ദ്‌

ഔഷധ ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയാണ്‌ സിപ്ല. ഔഷധങ്ങളും ഔഷധ ചേരുവകളും ഉല്‍പ്പാദിപ്പിക്കുന്ന ഈ ബയോ ടെക്‌നോളജി കമ്പനിക്ക്‌ ഇന്ത്യയിലും യുഎസിലും ദക്ഷിണ ആഫ്രിക്കയിലും മറ്റ്‌ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്‌.

കോവിഡ്‌-19 മൂലം ജനറിക്‌ മരുന്നുകള്‍ക്ക്‌ വലിയ ഡിമാന്റ്‌ ആണ്‌ ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്നത്‌. ഈ ഡിമാന്റ്‌ പ്രയോജനപ്പെടുത്താന്‍ സജ്ജമാണ്‌ സിപ്ല. നിലവില്‍ കോറോണ വൈറസ്‌ ബാധിതര്‍ക്ക്‌ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ സജീവമാണ്‌ സിപ്ല. എച്ച്‌ഐവി തുടങ്ങിയ വൈറസുകള്‍ക്കുള്ള മരുന്നുകളും കമ്പനി ഗണ്യമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌.

പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന്‌ വ്യത്യസ്‌തമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ട്‌. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ്‌ വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌.

പൊതുവെ ഇപ്പോഴത്തെ മാര്‍ക്കറ്റില്‍ എഫ്‌എംസിജി, ഫാര്‍മ തുടങ്ങിയ ഡിഫന്‍സീവ്‌ സെക്‌ടറുകളില്‍ നിക്ഷേപം നടത്തുന്നതിന്‌ നിക്ഷേപകര്‍ മുന്നോട്ടുവരുന്നതാണ്‌ കാണുന്നത്‌. ഈ രീതി സിപ്ല പോലുള്ള ഓഹരികളുടെ വില ഉയരുന്നതിന്‌ വഴിവെക്കുന്ന ഘടകമാണ്‌.

ജനറിക്‌ മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയൊരു ശക്തിയാണ്‌. ലോകത്തിലെ ഒരു രാജ്യത്തിനും ജനറിക്‌ മരുന്നുകളുടെ ഡിമാന്റ്‌ ഉയരുമ്പോള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ അവഗണിക്കാനാകില്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷങ്ങളിലും ഫാര്‍മ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കാനാണ്‌ സാധ്യത.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.