കെ.പി സേതുനാഥ്
ദൃശ്യങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്യുന്ന ടെലിവിഷന്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ രാഷ്ട്രീയം മാത്രമല്ല പത്രപ്രവര്‍ത്തനവും മുഴുനീള പെര്‍ഫോര്‍മന്‍സ് ആയി. ഭംഗിയായ രംഗാവിഷ്‌ക്കാരം (കോറിയോഗ്രഫി) നിറഞ്ഞ നാടകീയമായ പെര്‍ഫോമന്‍സ്. അതാണ് രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും. കേരളത്തില്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന്റെ മുന്‍വശമാണ് മിക്കവാറും ഈ ആവിഷ്‌ക്കാരങ്ങളുടെ പ്രധാന അരങ്ങ്. ഓരോ ജില്ലാ കേന്ദ്രങ്ങളിലും കോറിയോഗ്രാഫിക് സമരങ്ങള്‍ക്ക് തക്കതായ അരങ്ങുകളുണ്ട് എന്ന കാര്യം മറക്കുന്നില്ല. എന്നാലും തിരുവനന്തപുരമാണ് കോറിയോഗ്രാഫിക് സമരം ഒരു പ്രതിഷ്‌ഠാപന കലയായി വളര്‍ന്ന ദേശം. രാഷ്ട്രീയപ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരുമാണ് ഈ പ്രതിഷ്‌ഠാപനത്തിലെ തുല്യപങ്കാളികള്‍. പഴയ സംസ്‌കൃത നാടകത്തിന്റെ ശൈലിയില്‍ പറഞ്ഞാല്‍ പെര്‍ഫോമന്‍സിന്റെ മൂര്‍ദ്ധന്യത്തില്‍ സൂത്രധാരന്റെ റോള്‍ ഇരൂകൂട്ടരും പരസ്‌പരം വച്ചുമാറും. സാധാരണഗതിയില്‍ രാവിലെ 11-12 മണി സമയങ്ങളില്‍ അരങ്ങേറുന്ന കലാപരിപാടി പെട്ടെന്നു തന്നെ അവസാനിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ ചിട്ട.
കാലം തെറ്റി പെയ്യുന്ന മഴയില്‍ അഗ്നിബാധ കെട്ടടങ്ങിയതോടെ ജലീല്‍ ബാധയിലായി കഴിഞ്ഞ മൂന്നു ദിവസങ്ങളായുള്ള രംഗാവിഷ്‌ക്കരണം. പിണറായി വിജയന് ഒഴിയാബാധയായ ജലീലിനെ ഒഴിപ്പിക്കുന്നതിനുള്ള രംഗാവിഷ്‌കരണം ഏതാണ്ട് ഒരു രാത്രി മുഴുവന്‍ നീണ്ടതോടെ കോറിയോഗ്രഫിയുടെ ഈ പുതിയ സമയക്രമം തിരുവനന്തപുരത്ത് സ്ഥിരപ്പെടാനുള്ള സാധ്യത ഏറി. വെള്ളിയാഴ്‌ച രാത്രി മുതല്‍ ശനിയാഴ്‌ച ഇരുട്ടുംവരെ – പഴയ മലയാളത്തില്‍ നേരത്തോടു നേരമെന്നു പറയുന്ന സംഗതി — നീണ്ട പരിപാടി, ഞായറാഴ്‌ചയോടെ വളാഞ്ചേരി മുതല്‍ തിരുവനന്തപുരം നീളുന്ന കലാപരിപാടി ആയി. അതോടെ കോറിയോഗ്രഫിക് സമരം പുതിയ തലങ്ങളില്‍ വികസിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയാണ്. സര്‍ക്കാരിനും ഈ മേഖലയില്‍ ചെയ്യാവുന്ന സംഭാവനകള്‍ ചെറുതല്ല. രാത്രി സമരത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്തമാണ്. കൂട്ടുത്തരവാദിത്തമില്ലാതെ എന്തു പാര്‍ലമെന്ററി ജനാധിപത്യം എന്നു നാളെ ആരും മൂക്കത്തു വിരല്‍ വയ്‌ക്കരുതല്ലോ. ഇക്കാര്യത്തില്‍ സര്‍ക്കാരിനു ചെയ്യാവുന്ന അടിയന്തര സഹായം തിരുവനന്തപുരത്ത് പാളയം മുതല്‍ പുളിമൂട് ജംഗ്‌ഷന്‍ നൈറ്റ് ഷോപിംഗ് അനുവദിക്കുന്നതാണ്. ഒരു പൈലറ്റ് പദ്ധതിയെന്ന നിലയില്‍ തുടങ്ങിയാല്‍ മതി. പൈലറ്റ് വിജയകരമെന്നു കണ്ടാല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാം. വേണമെങ്കില്‍ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സികളുടെ ഉപദേശവും സ്വീകരിക്കാം. കെ.പി.എം.ജി, പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപേര്‍സ്, ഏണ്‍സ്റ്റ് ആ്‌ന്റ് യംഗ് തുടങ്ങിയവര്‍ വിളിപ്പാടകലെ ഉള്ളപ്പോള്‍ അതിനു ബുദ്ധിമുട്ടേണ്ടി വരില്ല. സമരവും, ഷോപിംഗും ഒറ്റ ഫ്രെയിമില്‍ ലയിക്കുന്ന ഈ കോറിയോഗ്രഫിയെ വെല്ലുന്ന ഒരു പ്രതിഷ്‌ഠാപനവും കേരളത്തില്‍ കലയാവില്ല. ഭരണത്തുടര്‍ച്ച ഉണ്ടായാലും, ഇല്ലെങ്കിലും സമരത്തുടര്‍ച്ചയുടെ ഈ കോറിയോഗ്രഫിയിലാണ് കേരളത്തിന്റെ ഭാവി എന്നു രാഷ്ട്രീയക്കാരും, മാധ്യമങ്ങളും ഉറപ്പാക്കുമെന്നു നമുക്ക് ഉറപ്പായും വിശ്വസിക്കാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.