തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. സിനിമയ്ക്കിത് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളുമെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ നിര്‍മാണം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ചിത്രാഞ്ജലിയുടെ ആധുനികവല്‍കരണത്തിന്റെ ലക്ഷ്യമെന്ന് മമ്മൂട്ടി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റുഡിയോകളില്‍ ഒന്നായി മാറുന്നതില്‍ സന്തോഷിക്കുന്നതായും യാഥാര്‍ഥ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ബാലന്‍, ടി എം തോമസ് ഐസക് എന്നിവരെ അനുമോദിക്കുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രാധാന്യമേറിയെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാരികമായ ബന്ധമാണ് ചിത്രാഞ്ജലിയോടുള്ളതെന്ന് മോഹന്‍ലാലും വ്യക്തമാക്കി. തന്റെ മുഖം ആദ്യമായി പതിഞ്ഞ ‘തിരനോട്ടം’ അവിടെയാണ് ഒരുക്കിയത്. ഇരുവരുടേയും വീഡിയോ സന്ദേശത്തിലായിരുന്നു പ്രശംസയും അഭിനന്ദനവും. സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ചിത്രാഞ്ജലിയുടെ ആധുനികവല്‍ക്കരണമെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഈ പ്രവൃത്തി മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാല സിനിമകളില്‍ ഭൂരിഭാഗവും ചിത്രാഞ്ജലിയുടെ സാങ്കേതികമികവിലാണ് നിര്‍മിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.