Breaking News

വീണ്ടും പ്രകോപനം; ചൈനീസ് സൈന്യം ഇന്ത്യ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനമുണ്ടായതായി റിപ്പോര്‍ട്ട്. ലേയിലുള്ള ചാങ് താങ് ഗ്രാമത്തില്‍ ചൈനീസ് സൈനികര്‍ സിവില്‍ വേഷത്തില്‍ അതിര്‍ത്തി കടന്നതായാണ് വിവരം. ഇവരെ ഐടിബിപി വിഭാഗം എത്തി തിരിച്ചയച്ചെന്നും ഗ്രാമവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ലേ ലഡാക്കില്‍ നിന്ന് 135 കിലോമീറ്റര്‍ കിഴക്ക് മാറി ന്യോമ മേഖലയിലാണ് ചൈനീസ് സൈനികര്‍ എത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ ഇവര്‍ സിവില്‍ വേഷത്തില്‍ ആയിരുന്നുവെന്നും കൈവശം ലഘുലേഖകള്‍ ഉണ്ടായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന പ്രദേശമാണ് ന്യോമ. ഇവരെ സ്വാധീനിക്കാനാണ് ചൈനീസ് സൈനികര്‍ എത്തിയത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രദേശവാസികള്‍ ഇവരെ തടയുകയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സൈനികരെ മടക്കി അയച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ഐടിബിപി തയ്യാറായിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.