Kerala

മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചേര്‍ന്ന് വര്‍ഗീയത ആളിക്കത്തിക്കുന്നു: രമേശ് ചെന്നിത്തല

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചേര്‍ന്ന് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി കണ്‍വീനറായ വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രമേ പറയുന്നുള്ളു. മുസ്ലീംലീഗ് യു ഡി എഫിലെ രണ്ടാമത്തെ കക്ഷിയാണ്, അത് കൊണ്ട് തന്നെ താനും ഉമ്മന്‍ചാണ്ടിയും മുസ്ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇടതു മുന്നണി കണ്‍വീനറും മുഖ്യമന്ത്രിയും ചേര്‍ന്ന് ഈകൂടിക്കാഴ്ചകളെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതേ മുസ്ളീം ലീഗുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പിഎം. അപ്പോള്‍ കേരളത്തില്‍ മാത്രം ലീഗില്‍ മത മൗലികവാദം എന്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ലീഗുമായി ചേര്‍ന്ന ഭരിച്ച പാര്‍ട്ടിയാണ് സി പി എം എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമുതല്‍ സംസ്ഥാനത്ത് വന്‍ വര്‍ഗീയ ചേരിതരിവ് സൃഷ്ടിക്കാനാണ് സി പി എമ്മും ഇടതു മുന്നണിയും ശ്രമിക്കുന്നതെന്നത്. സര്‍ക്കാര്‍ ഇതിന് കുടപിടിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയപ്രചരണവും നടത്താന്‍ സി പിഎമ്മിന് മടിയില്ലന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസും യുഡി എഫും എല്ലാക്കാലത്തും മതേതര നിലപാടുകള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനമാണ്. കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് സ ി പിഎം പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു മുന്നണി അവരുടെ ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗീയത കണ്ടെത്തുന്നവര്‍ ഇടുങ്ങിയ മനസിന്റെ ഉടമകളാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ സമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. സമഗ്രമായ അന്വേഷണം നടത്തി കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിരവധി തവണ സംഘര്‍ഷമുണ്ടായ സ്ഥലമാണവിടം, പൊലീസിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.