കോഴിക്കോട്: ഒരു കോടി രൂപ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ.ബാബുവിന് 50 ലക്ഷം രൂപയും കെ.പി.സി.സി ഓഫീസില്‍ രണ്ട് കോടിയും നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം ഗൗരവതരമാണ്. കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ പരസ്പരം അഴിമതികള്‍ മൂടിവെക്കുകയാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ഒരു കേസും വിജിലന്‍സിന് തെളിയിക്കാനാവാത്തത് ഇതുകൊണ്ടാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പാലാരിവട്ടം കേസും ബാര്‍ക്കോഴ കേസും അട്ടിമറിക്കപ്പെട്ടത് പരസ്പര സഹകരണത്തിന്റെ തെളിവാണ്. അഴിമതിയില്‍ മൂക്കോളം മുങ്ങികുളിച്ച പിണറായി വിജയന് എങ്ങനെയാണ് യു.ഡി.എഫിന്റെ കാലത്തെ അഴിമതി അന്വേഷിക്കാനാവുകയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കേരളപിറവി ദിനത്തില്‍ കേരളത്തിന്റെ തെരുവോരത്ത് ഓരോ 50 മീറ്റര്‍ വ്യത്യാസത്തിലും അഞ്ച് വീതം പ്രവര്‍ത്തകരെ അണിനിരത്തി ബി.ജെ.പി നില്‍പ്പുസമരം നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പല സ്ഥലങ്ങളിലും യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ അവിശുദ്ധ സഖ്യം തുടങ്ങി കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനകളെ യു.ഡി.എഫ് ഒപ്പംകൂട്ടുകയാണ്. സി.പി.എമ്മാകട്ടെ ജലീലിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഗീയ ശക്തികളെയും അണിനിരത്തുകയാണ്. രണ്ട് മുന്നണികളും മതതീവ്രവാദികളെ മത്സരിച്ച് പ്രീണിപ്പിക്കുകയാണ്. ഇവര്‍ക്കെതിരായ ജനപക്ഷ രാഷ്ട്രീയമാണ് ദേശീയ ജനാധിപത്യസഖ്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.