പാലക്കാട്: കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നുലക്ഷം പിന്‍വാതില്‍ നിയമനം നടന്നതായി ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് അദികാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരെ നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമത്തിന്റെ കരട് തയ്യാറായെന്നും അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുെമന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും അധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്ന ഖ്യാദി പിണറായി വിജയന്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. തൊഴിലിന് വേണ്ടി അലയുന്ന യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുന്‍ എംപിമാരുടെ ഭാര്യമാര്‍ക്ക് നിയമപരമല്ലാതെ കിട്ടുന്ന ജോലിയില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്നും ചെന്നിത്തല ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ സംസ്ഥാനത്ത് പൂര്‍ണമായും അവസാനിപ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങളുടെ സാധ്യത തുറന്നിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുന്ന തരത്തിലായിരിക്കും നിയമത്തിന്റെ കരടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.