Breaking News

സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ വഴിതിരിച്ചുവിടുന്നു; സിപിഎമ്മിനും ബിജെപിക്കുമെതിരെ ചെന്നിത്തല

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളും തെളിവുകള്‍ വഴിതിരിച്ചു വിടുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. അനില്‍ നമ്പ്യാരുടെ ഇടപെടല്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം നീളുകയാണെന്നും തട്ടിപ്പിന്റെ വിവരങ്ങള്‍ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാവിതന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടതു മുന്നണി പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയാല്‍ പരാതി നല്‍കുമെന്ന നിയമ മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട ചെന്നിത്തല, എന്തുതന്നെ സംഭവിച്ചാലും സര്‍ക്കാരിനെതിരായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.