ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തെ വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റവതരണം. കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥ നേരിട്ടത് മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. ഇതില്‍ നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു.
രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം ലഭിക്കും. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ട വാക്‌സിനും ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി.
ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63246 കോടി, ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടി, നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയും കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയും കേന്ദ്രവിഹിതം അനുവദിച്ചു.
1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ. പശ്ചിമ ബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപയും തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.