ആന്ധ്രയില് മൂന്നു തലസ്ഥാന നഗരമെന്നതിനെതിരെ തെലുങ്കുദേശം പാര്ട്ടിയുടെ പ്രതിഷേധ സമരങ്ങള് ശക്തിപ്പെടുന്നു. തലസ്ഥാനമായി അമരാവതി തുടരണമെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാര്ട്ടി (ടിഡിപി) യുടെ ധര്ണ – എഎന്ഐ റിപ്പോര്ട്ട്. കഴിഞ്ഞ ദിവസം കൃഷ്ണ ജില്ലയിലെ നന്ദിഗാം നഗരത്തിലായിരുന്നു ധര്ണ.
മുന് മന്ത്രിക്കും തെലുങ്കുദേശം പാര്ട്ടി നേതാവുമായ ഉമാ മഹേശ്വര് റാവു ധര്ണയില് പങ്കെടുത്തു. മുഖ്യമന്ത്രി ജഗന്മോഹന് റെഢി സംസ്ഥാനത്തിന് മൂന്നു തലസ്ഥാനമെന്ന നിലപാടിലാണ്. തുടക്കം മുതല് തന്നെ ഇതിനെതിരെ ശക്തമായ വിയോജിപ്പിലാണ് തെലുങ്കുദേശം പാര്ട്ടി. മൂന്നു തലസ്ഥാനമെന്ന പദ്ധതിയില് നിന്ന് സര്ക്കാര് പിന്മാറണം. ഇതിന് ജനങ്ങളുടെ അംഗീകാരമില്ല – മുന് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്ട്ടി മേധാവിയും ചന്ദ്രബാബു നായിഡു പറഞ്ഞു.
2019 ഡിസംബര് 17നാണ് മുഖ്യമന്ത്രി ജഗന് മോഹന് മൂന്നു തലസ്ഥാന പദ്ധതി നിയമസഭയില് മൂന്നു തലസ്ഥാന നഗര വികേന്ദ്രികരണ ബില് അവതരിപ്പിച്ചത്. ജൂലായ് 31 ന് ഗവര്ണര് ഒപ്പുവച്ചതോടെ ആക്ടായി. നിയമസഭയില് ബില് അവതരിപ്പിക്കപ്പെട്ട തൊട്ടടുത്ത ദിവസം ,2019 ഡിസംബര് 18, മുതല് ഇതിനെതിരെ ടിഡിപി പ്രതിഷേധ സമരങ്ങള് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് തലസ്ഥാനമായി അമരാവതി മാത്രം മതിയെന്ന ശക്തമായ നിലപാടിലാണ് ടിഡിപി.
മൂന്നു തലസ്ഥാന നഗര വികേന്ദ്രികരണ ആക്ട് തര്ക്കം ഇപ്പോള് ആന്ധ്ര ഹൈകോടതിയുടെ പരിഗണനയിലാണ്. അടുത്ത വാദം കേള്ക്കകുന്ന ആഗസ്ത് 27 വരെ തല്സ്ഥിതി തുടരണമെന്നാണ് കോടതി നിര്ദ്ദേശം. തെലുങ്കുദേശം സര്ക്കാരിന്റെ പ്രത്യേകിച്ചും അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന പദ്ധതിയെന്ന നിലയിലാണ് ആന്ധ്രയുടെ വിഭജന ശേഷം പുതിയ തലസ്ഥാന നഗരമായി അമരാവതി പ്രഖ്യാപിക്കപ്പെട്ടത്. അമരാവതി തലസ്ഥാനമെന്ന നിലയില് ഒട്ടേറെ നടപടിക്രമങ്ങള് പൂര്ത്തികരിക്കപ്പെട്ടതുമാണ്. എന്നാല് ജഗന് മോഹന് സര്ക്കാര് അധികാരത്തില് വന്നതോടെയാണ് ആന്ധ്രയുടെ ഏക തലസ്ഥാനം അമരാവതിയെന്ന പദ്ധതി അട്ടിമറിക്കപ്പെട്ടത്. ഹൈദരാബാദായിരുന്നു അവിഭക്ത ആഡ്രയുടെ തലസ്ഥാനം. സംസ്ഥാന വിഭജനാനന്തരം ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമായി. ഇതോടെയാണ് ആന്ധ്രക്ക് പുതിയ തലസ്ഥാനത്തിന്റെ ആവശ്യകത ഉയര്ന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.