പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കാനറാ ബാങ്കും ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യസ്ഥാപനങ്ങളുടെ 5832 ശാഖകളിലുടെ ഇനി മുതൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് വായ്പ ലഭിക്കും. കേരള ബാങ്കും ഇക്കഴിഞ്ഞയാഴ്ച പദ്ധയിൽ പങ്കുചേർന്നിരുന്നു. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരഭകരാകാനുള്ള അവസരമാണ് ഇതിലൂടെ വഴിയൊരുക്കുന്നത്.
30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപവരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും. എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകിയിരുന്നു. ഇതിൽ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു.
വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നമ്പരുകളായ 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.