തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. പുനരധിവാസം നടപ്പാക്കുന്നതിന് മുന്നോടിയായി ഇതു സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങാനാണ് മന്ത്രിസഭയിൽ തീരുമാനമുണ്ടായത്. പെട്ടിമുടിയിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനവും തെരച്ചിലും പൂർണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങുക. വിശദമായ ചർച്ചകൾക്ക് ശേഷമാകും തുടർനടപടികൾ. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും.
അതേസമയം പെട്ടിമുടി ദുരന്തത്തില്‍ ഒരു കുട്ടിയുടേതടക്കം രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 55 ആയി. ഇനി കണ്ടെത്താനുള്ളത് 15 പേരെയാണ്.
വാളയാര്‍ പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണത്തിൽ സംഭവിച്ച വീഴ്‌ചകളെ കുറിച്ച് ഹനീഫ കമ്മീഷൻ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം കേസ് ആദ്യം അന്വേഷിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കും. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേര്‍ന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.