ദുബായ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച് യുഎഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിയിച്ചാണ് യുഎഇ ആദരം അര്‍പ്പിച്ചത്.
”ഇതിഹാസമായ ഡിയേഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു,”ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മറഡോണയുടെ ചിത്രം കഴിഞ്ഞദിവസം ദുബായിലെ സബീല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനിലും പ്രദര്‍ശിപ്പിച്ചിരുന്നു. അല്‍ വാസല്‍, ഫുജൈറ ടീമുകള്‍ തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫിനു തൊട്ടു മുന്‍പായിരുന്നു ഇത്. ഇരു ക്ലബ്ബുകളുടെയും പരിശീലകനായും ദുബായ് സ്പോര്‍ട്സ് ഓണററി അംബാസഡറായുമാണ് മറഡോണ യുഎഇയില്‍ എത്തിയത്.
ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴിസി പുതപ്പിച്ചാണ് അദ്ദേഹത്തെ സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.