India

വിവാദ പോക്‌സോ വിധി: ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി

 

വിവാദ പോക്‌സോ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി. അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല. സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു.

2016ല്‍ നടന്ന ഒരു സംഭവത്തിന് ആസ്പദമായ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. വസ്ത്രത്തിനു പുറത്തു കൂടി ശരീരത്തില്‍ കടന്നു പിടിക്കുന്നത് ലൈംഗികാക്രമണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലാ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് ഉത്തരവ്.’ലൈംഗികവേഴ്ച നടന്നില്ലെങ്കിലും ലൈംഗിക ഉദ്ദേശത്തോടു കൂടി ത്വക്കുകള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരണ’മെന്നും കടന്നുപിടിച്ചതു കൊണ്ടു മാത്രം അത് ലൈംഗികാക്രമണമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

2016ല്‍ പെണ്‍കുട്ടിയെ പേരക്ക നല്‍കാമെന്നു പറഞ്ഞ് 12കാരിയായ പെണ്‍കുട്ടിയെ പ്രതി വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയും കുട്ടിയുടെ മാറിടത്തില്‍ കൈയമര്‍ത്തുകയും ധരിച്ചിരുന്ന സല്‍വാര്‍ അഴിച്ചു മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഈ സമയത്ത് സ്ഥലത്തെത്തിയ കുട്ടിയുടെ അമ്മ മകളെ രക്ഷിക്കുകയായിരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.