India

ബോളിവുഡിലെ ഗൂഢസംഘം; റഹ്മാന് പിന്തുണയുമായി തമിഴകം

തനിക്കെതിരെ ബോളിവുഡില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന് പിന്തുണയുമായി തിമിഴകം. വൈരമുത്തു ഉള്‍പ്പെടെ നിരവധിപ്പേരാണ് ഓസ്‌കര്‍ നായകന് പിന്തുണച്ച് എത്തിയത്. സംഗീത ദൈവത്തിന് തന്നെ ഈ അവസ്ഥയാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യങ്ങള്‍ പറയാനില്ലെന്ന് ചിലര്‍ കുറിച്ചു. ട്വിറ്ററില്‍ ‘എആര്‍ ഈസ് അവര്‍ പ്രൈഡ്’ എന്ന ഹാഷ്ടാഗ് വൈറലാവുകയാണ്.

ബോളിവുഡ് സംവിധായന്‍ ശേഖര്‍ കപൂറും റഹ്മാന്റെ തുറന്നുപറച്ചലില്‍ പ്രതികരിച്ചു. താങ്കള്‍ ഓസ്‌കര്‍ വാങ്ങിയതാണ് പ്രശ്‌നമെന്ന് ശേഖര്‍ കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഓസ്‌കര്‍ എന്നത് ബോളിവുഡിലെ അന്ത്യചുംബനം എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ‘പണവും പ്രതാപവും തിരിച്ചുവരും, എന്നാല്‍ നമ്മുടെ വിലപ്പെട്ട സമയം തിരിച്ചുലഭിക്കില്ല. നമുക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുന്നോട്ട് പോകാം’ എന്നാണ് ശേഖര്‍ കപൂറിന്റെ ട്വീറ്റിന് എആര്‍ റഹ്മാന്‍ മറുപടി നല്‍കിയത്.

ബോളിവുഡ് അവസരങ്ങള്‍ ചിലരുടെ ഇടപെടല്‍ കാരണം നഷ്ടമാകുകയാണെന്നാണ് റഹ്മാന്‍ പറഞ്ഞത്. തനിക്കെതിരെ ഗൂഢനീക്കം നടക്കുന്നുണ്ട്. താന്‍ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. ചിലര്‍ അപവാദ പ്രചാരണങ്ങള്‍ പരത്തി തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് റഹ്മാന്‍ പറഞ്ഞു. സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ദില്‍ ബേച്ചാരയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ നല്‍കി. റഹ്മാന് പിന്നാലെ പോകരുതെന്ന് പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു. കുറേ കഥങ്ങള്‍ അദ്ദേഹം പറഞ്ഞു. എല്ലാം ഞാന്‍ കേട്ടിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, എന്തുകൊണ്ടാണ് ബോളിവുഡ് ചിത്രങ്ങള്‍ വരാത്തത് എന്ന്..പലരും എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലായി. ഞാന്‍ ഈശ്വരനെയും വിധിയെയും വിശ്വസിക്കുന്നു. എന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നു’- റഹ്മാന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.