Web Desk
മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്(71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ജൂണ്‍ 20-നാണ് സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
ബോളിവുഡില്‍ നാല് പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് ഖാന് രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്തചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. ബോളീവുഡിലെ താരറാണികള്‍ ആടി തകര്‍ത്ത ഡോലാരേ.., ഏക്..ദോ..തീന്, യേ ഇഷ്ക് ഹായേ… തുടങ്ങിയ ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയത് സരോജ് ഖാന് ആണ്.
മുന്‍നിര താരങ്ങള്‍ പോലും മാസ്റ്റര്‍ജി എന്നുവിളിച്ചിരുന്ന സരോജ് ഖാനെ തേടി മൂന്ന് തവണ ദേശീയ പുരസ്ക്കാരം എത്തി. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്ക്കാരം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കലങ്കിലെ ‘തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.
സോഹന്‍ലാല്‍ ആണ് ഭര്‍ത്താവ്. ഹമീദ് ഖാന്, ഹിന ഖാന്, സുകന്യ ഖാന് എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.