Kerala

അഭിന്യുവിന് മഹാരാജാസിന്റെ അശ്രുപുഷ്പങ്ങൾ

സംഗീത ആൽബമായ അഭിമന്യു ഗാനരചയിതാവ ഡോ. മധു വാസുദേവൻ പ്രകാശനം ചെയ്യുന്നു

കൊച്ചി : കാമ്പസ് രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ട അഭിമന്യുവിന് മഹാരാജാസ് കോളേജിന്റെ അശ്രുപുഷ്പങ്ങൾ. ഇടുക്കിയിലെ വട്ടവട സ്വദേശിയായ അഭിമന്യുവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുസ്മരണവുമായി ഒത്തുചേർന്നു.
കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിനെ അനുസ്മരിച്ച് മഹാരാജാസ് മ്യൂസിക് ക്ലബ് തയ്യാറാക്കിയ സംഗീത ആൽബം അഭിമന്യു പ്രകാശനം ചെയ്തു. ഗാനരചയിതാവ ഡോ. മധു വാസുദേവൻ പ്രകാശനം നിർവഹിച്ചു. ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ. റീന സാം എഴുതിയ വരികൾക്ക് അനന്തരാമൻ, സെബാസ്റ്റിയൻ വർഗീസ് എന്നിവർ സംഗീതം നൽകി.
അഭിമന്യു അംഗമായിരുന്ന കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്‌പെൻസർ യൂണിറ്റുകൾ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ താജുദ്ദീൻ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി. ജയമോൾ തുടങ്ങിയവർ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.