Breaking News

ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി

ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരായ പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്

ബുദാബി  : ജനുവരി പതിനേഴിന് മുസഫ വ്യവസായ മേഖലയില്‍ ഹൂതികളുടെ ഡ്രോണാക്രമണത്തില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് കൊല്ലപ്പെട്ട രണ്ട് പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അനന്തര നിയമ നടപടികള്‍ക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സന്‍ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇവര്‍ പഞ്ചാബ് സ്വദേശികളാണെന്ന വിവരമാണ് എംബസി നല്‍കിയത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ അമൃത് സറിലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യുഎഇ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഊര്‍ജ്ജിത പിന്തുണ ലഭിച്ചെന്നും അംബാസഡര്‍ അറിയിച്ചു.

ജനുവരി പതിനേഴിന് രാവിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ സംഭരണ ശാലയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന മൂന്നു ഓയില്‍ ടാങ്കറുകള്‍ക്ക് മേലാണ് ഡ്രോണാക്രമണം ഉണ്ടായത്.

യെമനിലെ വിമത സംഘടനയായ ഹൂതികളാണ് ഇതിനു പിന്നിലെന്ന് യുഎഇ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികളുട നടപടിയില്‍ പ്രതിഷേധിക്കുകയും യുഎഇക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സംഭവത്തിനു പിന്നാലെ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന പ്രത്യാക്രമണം നടത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സൗദിയിലേക്ക് പോയ യുഎഇയുടെ ചരക്കു കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.