മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മല്ലിടേണ്ടത് കൊറോണ വൈറസിനോടാണ് കങ്കണയോടല്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ്.
കോവിഡ് 19 ബാധയിൽ രാജ്യത്തെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇതൊന്നും കാണാൻ സമയമില്ലെങ്കിലും പ്രതിപക്ഷത്തോടും കങ്കണ റൗണട്ടിനോടും ഗുസ്തി പിടിക്കാൻ മുഖ്യമന്ത്രിക്ക് സമയമുണ്ടെന്ന് ദേവന്ദ്ര ഫഡ്നാവിസ് പരിഹസിച്ചു.
മുംബെയിൽ മുൻ നേവി ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കപ്പെട്ടതിനെതിരെ ദേവന്ദ്ര ഫഡ്നാവിസ് കടുത്ത വിമർശനങ്ങൾ ഉയർത്തി. ഒരു വാട്ട്സ്പ്പ് സന്ദേശം ഫോർവേർഡ് ചെയ്തുവെന്നതിന്റെ പേരിലാണ് മദൻ ശർമ്മയെന്ന മുൻ നേവി ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടത്.
ഉദ്ധവ് താക്കറെയുടെ കീഴിൽ മഹാരാഷ്ട്ര ഗുണ്ടാ രാജായി മാറിയതിന്റെ പ്രതിഫലനമാണ് മുൻ നേവി ഉദ്യോഗസ്ഥന് നേരെയുള്ള ക്രൂരമായ മർദ്ദനം. “സ്റ്റേറ്റ് സ്പോൺസേഡ് ടെററിസ”മാണിത് – ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണ സന്ദർശത്തിനിടെ ഫഡ്നവിസ് മഹാരാഷ്ട്ര സർക്കാരിനെ കുറ്റപ്പെടുത്തി. ബിജെപി- ജെഡി(യു) കൂട്ടുകെട്ടിനെ ജനങ്ങൾ തുടർന്നും അനുഗ്രഹിക്കുമെന്ന വിശ്വാസവും ഫഡ്നാവിസ് രേഖപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.