ന്യൂഡല്‍ഹി: രാജ്യത്ത് കോര്‍പ്പറേറ്റ് സംഭാവനകളുടെ സിംഹഭാഗവും ലഭിച്ചത് ബിജെപിക്ക്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട 2018-2019 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ച സംഭാവനയുടെ കണക്കുകള്‍ വ്യക്തമാക്കിയത്.
ആകെ 876.10 കോടി രൂപയാണ് വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 698.082 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. 1573 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായാണ് ബിജെപിക്ക് ഈ തുക ലഭിച്ചത്.
രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. 122.5 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 122 കോര്‍പ്പറേറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയത്. 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി 11.345 കോടി രൂപയാണ് എന്‍സിപിക്ക് ലഭിച്ചത്.
റെക്കോര്‍ഡ് തുകയാണ് 2018-2019 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്. 2014-2015 വര്‍ഷത്തില്‍ 573.18 കോടി രൂപയായിരുന്നു ഇത്.
ടാറ്റയുടെ പ്രോഗ്രസീവ് ഇലക്ട്രല്‍ ട്രസ്റ്റാണ് സംഭാവനയുടെ കാര്യത്തില്‍ മുന്നില്‍. ബിജെപിക്ക് 356.535 കോടി രൂപ, കോണ്‍ഗ്രസിന് 55.629 കോടി, ത്രിണമൂല്‍ കോണ്‍ഗ്രസിന് 42.986 കോടി എന്നിങ്ങനെയാണ് ഇവര്‍ സംഭാവനയായി നല്‍കിയത്.
പേരുകള്‍ കൃത്യമായി വെളിപ്പെടുത്താത്ത കമ്പനികളില്‍ നിന്ന് 20.54 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.