ഡല്‍ഹി: കോവാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി വാക്‌സിന്‍ നിര്‍മ്മാണ കമ്പനി ബയോടെക്ക്. 28 ദിവസത്തെ ഇടവേളയില്‍ 2 ഡോസ് എടുക്കുമ്പോഴാണ് വാക്‌സിന്റെ ഫലം ഉണ്ടാവുക കോവിഡ് സ്ഥിരീകരിച്ച ഹരിയാന മന്ത്രി അനില്‍ വിജ് ആദ്യ ഡോസ് മാത്രമേ എടുത്തിരുന്നുള്ളൂവെന്ന് ബയോടെക്ക് പറഞ്ഞു. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞാല്‍ മാത്രമേ വാക്‌സിന്റെ ഫലം അറിയാന്‍ കഴിയൂ എന്ന് ബയോടെക്ക് പറഞ്ഞു.
അംബാല കന്റോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രിയിപ്പോള്‍. താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. മൂന്നാംഘട്ട കോവാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20നാണ് അനില്‍ വിജ് കോവിഡ് വാക്‌സിന്‍ എടുത്തത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. നേരത്തെ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പുര്‍ത്തിയാക്കിയതായി നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.