തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തെറ്റുകളില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് സിപിഐഎം. കോടിയേരി തെറ്റുചെയ്താലേ പാര്‍ട്ടി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കൂയെന്നും എ വിജയ രാഘവന്‍ പറഞ്ഞു. ബിനീഷ് കോടിയേരി സിപിഐഎം നേതാവല്ല. പിശകുവന്നാല്‍ പാര്‍ട്ടിയുടെ പിശകല്ല. മകന്റെ തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനില്‍ കെട്ടിവെയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമാണ്. നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ നിയമപരമായ പരിഹാരം ഉണ്ടാകണമെന്നും സിപിഐഎം പറഞ്ഞു.
ബംഗളൂരു ലഹരിമരുന്ന് കേസില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇഡി സോണല്‍ ഓഫിസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇഡി അന്വേഷിക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇഡി ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
എന്നാല്‍ ഇത്തവണ അനൂപിന്റെ മൊഴി ബിനീഷിനെ കുരുക്കുകയായിരുന്നു. ബംഗളൂരുവില്‍ അനൂപിന്റെ റസ്‌റ്റോറന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നാണ് മൊഴി. അനൂപ് ലഹരിവില്‍പ്പനയില്‍ നിന്നുണ്ടാക്കിയ പണവും റസ്റ്റോറന്റില്‍ നിക്ഷേപിച്ചു. എന്നാല്‍ രണ്ട് പേരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തി. ആറ് ലക്ഷം നിക്ഷേപിച്ചെന്ന് ബിനീഷ് പറഞ്ഞപ്പോള്‍ 50 ലക്ഷമെന്ന് അനൂപ് മൊഴി നല്‍കുകയായിരുന്നു.
ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച നിലയിലാണ്. ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.