കേരളത്തിലെ മണ്‍മറഞ്ഞ പ്രമുഖ പത്രപ്രവര്‍ത്തകരുടെ ജീവിതവും അവരുടെ സംഭാവനകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയ ‘ബൈലൈന്‍-ഓര്‍മ്മയിലെ പഴയ താളുകള്‍’ പുസ്തകം പുറത്തിറങ്ങി. മലയാള മനോരമയിലെ സഹപ്രവര്‍ത്തകരാണ് അക്ഷരസ്മാരകം ഒരുക്കിയത്.ആന്റണി കണയംപ്ലാക്കല്‍ ആണ് പ്രസാധകന്‍.
ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 264 പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം ഒരു കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് പ്രിന്റ് മീഡിയയുടെ സുവര്‍ണ കാലത്തിന്റെ, നേര്‍ രേഖയാണ്. സ്വതന്ത്ര്യാനന്തര കേരളത്തില്‍ മനോരമ കൈവരിച്ച് സമുന്നത സ്ഥാനവും അതിനു വഴിയൊരുക്കിയ മഹാരഥരായ മാധ്യമപ്രവര്‍ത്തകരുമാണ് ഈ പുസ്തകത്തില്‍ പുനര്‍ജനിക്കുന്നത്.
‘മണ്‍മറഞ്ഞ സഹപ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹാഞ്ജലിയാണ് ഈ ഓര്‍മക്കുറിപ്പുകള്‍. സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി രചിച്ച പുസ്തകങ്ങള്‍ വേറെയും ഉണ്ടാകാം. പക്ഷേ, സഹപ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുമിച്ചെഴുതി പ്രസിദ്ധീകരിക്കുന്ന ഓര്‍മപ്പുസ്തകം ഇത് ആദ്യമായിട്ടായിരിക്കണം. ‘ഇങ്ങനെ ഒരു പുസ്തകത്തെക്കുറിച്ചുള്ള എന്റെ ആശയം പങ്കുവച്ചപ്പോള്‍ ലഭിച്ച ആവേശവും സഹകരണവുമാണ് ഈ ഉദ്യമം സഫലമാക്കിയത്,’ ആന്റണി കണയംപ്ലാക്കല്‍ ആമുഖത്തില്‍ എഴുതി.
കാലം മറക്കാത്ത പ്രതിഭകളും അവരെക്കുറിച്ച് എഴുതിയവരും (ബ്രാക്കറ്റില്‍)
1. കെ ആര്‍ ചുമ്മാര്‍ (തോമസ് ജേക്കബ്)
2. ടി.വി ആര്‍ ഷേണോയ് (സെബാസ്റ്റിയന്‍ ജോസഫ്)
3. ടി നാരായണന്‍ (എം ബാലഗോപാലന്‍)
4. മൂര്‍ക്കോത്ത് കുഞ്ഞപ്പ (കെ അബൂബക്കര്‍)
5. ബാബു ചെങ്ങന്നൂര്‍ (മാത്യു ശങ്കരത്തില്‍
6. വി.കെ.ബി നായര്‍ (ക്രിസ് തോമസ്)
7. ടി.കെ.ജി നായര്‍ (കെ.എഫ്. ജോര്‍ജ്)
8. ജോയ് ശാസ്താംപടിക്കല്‍ (സെബാസ്റ്റ്യന്‍ ജോസഫ്)
9. ഐസക്ക് അറക്കല്‍ (എം.ബാബുരാജ്)
10. മാത്യു മണിമല (റോമി മാത്യു)
11. പുത്തൂര്‍ മുഹമ്മദ് (സുഗുണന്‍ അഴീക്കോട്)
12. കെ അരവിന്ദന്‍ (ആന്റണി കണയംപ്ലാക്കല്‍
13. ശാന്ത അരവിന്ദന്‍
14. വിക്ടര്‍ ജോര്‍ജ് (കെഎന്‍ആര്‍ നമ്പൂതിരി)
15. കടവനാട് കുട്ടികൃഷ്ണന്‍ (പി ദാമോദരന്‍)
16. എം.കെ വര്‍ഗീസ് (ജോര്‍ജ് ജോസഫ്)
17. സിഐ ഗോപിനാഥ് (സെബാസ്റ്റ്യന്‍ ജോസഫ്)
18. ജോയ് തിരുമൂലപുരം (കുര്യന്‍ പാമ്പാടി)
19. അന്നമ്മ മാത്യു ജോയി
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.