വാഷിങ്ടന്‍: അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എച്ച്-1ബി അടക്കമുള്ള വിദഗ്ധ തൊഴില്‍ വീസകളുടെ എണ്ണവും വര്‍ധിപ്പിച്ചേക്കാം. എച്ച്-1 ബി വീസക്കാരുടെ പങ്കാളികള്‍ക്കു തൊഴില്‍വീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിന്‍വലിക്കുന്നതും പരിഗണിക്കും. പ്രതിവര്‍ഷം 95,000 അഭയാര്‍ഥികള്‍ക്കു പ്രവേശനം നല്‍കും.
‘അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം.
നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാന്‍ എന്ന് പ്രതിജ്ഞ ചെയ്യുന്നു. എനിക്കു മുന്നില്‍ ഭരണകക്ഷി സംസ്ഥാനങ്ങളോ പ്രതിപക്ഷ സംസ്ഥാനങ്ങളോ ഇല്ല, അമേരിക്ക മാത്രമേയുള്ളു.’ ശനിയാഴ്ച രാത്രി ഡെലവെയറിലെ വില്‍മിങ്ടനില്‍നിന്ന് രാഷ്ട്രത്തോടു നടത്തിയ വിജയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു’
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.