India

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ അവകാശവാദമുന്നയിച്ച് ചൈന

 

ഭൂട്ടാനുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ പുതിയ അവകാശവാദമുന്നയിച്ച്‌ ചൈന രംഗത്തെത്തി. കിഴക്കന്‍ ഭൂട്ടാനിലെ ത്രാഷിഗാംഗ് ജില്ലയില്‍ സാക് തെങ് വന്യജീവി സംരക്ഷണ കേന്ദ്രം വികസിപ്പിക്കാനുള്ള അപേക്ഷ തള്ളിയാണ് ചൈന ഈ മേഖലയില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് ഫെസിലിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ചൈന ഇക്കാര്യം പറഞ്ഞത്.

പരിസ്ഥിതി മേഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന യുഎസ് കേന്ദ്രീകൃത ആഗോള സംഘടനാണ് ജിഇഎഫ്. അതേസമയം ചൈനയുടെ അവകാശവാദം ഭൂട്ടാന്‍ തള്ളി. ജിഇഎഫ് കൗണ്‍ പ്രോജക്‌ട് ഫണ്ടിംഗിന് അനുമതി നല്‍കുകയും ചെയ്തു. ചൈനയുടെ നിലപാട് തള്ളിയാണ് ജിഇഎഫ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥയും വേള്‍ഡ് ബാങ്ക് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അപര്‍ണ സുബ്രമണിയാണ് ഭൂട്ടാനെ പ്രതിനിധീകരിച്ച്‌ യോഗത്തില്‍ പങ്കെടുത്തത്. 2017 മുതല്‍ അപര്‍ണ സുബ്രമണി ഇന്ത്യയേയും ഭൂട്ടാനേയും ബംഗ്ലാദേശിനേയും ശ്രീലങ്കയേയും പ്രതിനിധീകരിക്കുന്നു.

ജൂണ്‍ 2,3 തീയതികളിലായി ചേര്‍ന്ന 58ാമത് ജിഇഎഫ് കൗണ്‍സില്‍ യോഗത്തിലാണ് ചൈന ഈ മേഖലയില്‍ അവകാശവാദമുന്നയിച്ചത്. സാക്തെങ് മേഖല ചൈന-ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തിന്റേയും ചര്‍ച്ചകളുടേയും ഭാഗമാണെന്ന് ചൈന പറയുന്നു. തുടര്‍ന്ന് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഭൂട്ടാന്റെ നിലപാട് തേടുകയും ഭൂട്ടാന്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കൗണ്‍സില്‍ അംഗമായ ചൈനയുടെ അവകാശവാദത്തെ ഭൂട്ടാന്‍ തള്ളിക്കളയണം. സാക്തെങ് വന്യജീവി സംരക്ഷണ കേന്ദ്രം ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ്. ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളിലൊന്നും സാക്തെങ് വന്നിട്ടേയില്ല എന്ന് ഭൂട്ടാന്‍ പറയുന്നു. ചൈനയ്ക്കും ഭൂട്ടാനുമിടയില്‍ പരസ്പരം എംബസികളില്ലാത്തതിനാല്‍ ന്യൂഡല്‍ഹിയിലെ തങ്ങളുടെ എംബസി വഴി ഭൂട്ടാന്‍ നിലപാട് അറിയിച്ചു. ഡല്‍ഹിയിലെ എംബസി വഴിയാണ് ഭൂട്ടാന്‍, ചൈനയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. ഇതുവരെ 24 റൗണ്ട് ചര്‍ച്ച നടത്തി. അടുത്ത റൗണ്ട് ചര്‍ച്ചയില്‍ സാക്തെങ് വിഷയം ചൈന എടുത്തിടുകയാണെങ്കില്‍ ഭൂട്ടാന്‍ അതിനെ എതിര്‍ക്കും.

2017ല്‍ ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികളോട് ചേര്‍ന്ന് ഡോക്ലാമില്‍ ചൈന അവകാശവാദമുന്നയിക്കുകയും ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മില്‍ ആഴ്ചകള്‍ നീണ്ട സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ലഡാക്കില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷിച്ചം മൂര്‍ച്ഛിച്ച്‌ നില്‍ക്കുകയും ഗാല്‍വാന്‍ വാലിയിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നതിനി ഇടെയാണ് ഭൂട്ടാന്‍ പ്രദേശത്തെ ചൈനയുടെ അവകാശവാദം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.