Web Desk
തിംപു: ആസാമിലേക്കുളള ജല വിതരണം നിര്‍ത്തിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂട്ടാന്. ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെയാണ് ഭൂട്ടാന് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആസാമിലെ കര്‍ഷകര്‍ക്ക് ഭൂട്ടാൻ ജലസേചന വിതരണം നിര്‍ത്തിവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഭൂട്ടാനിലെയും ആസാമിലെയും ജനങ്ങള്‍ക്കിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കാരണങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ആസാമിലെ ബക്സ, ഉദല്‍ഗിരി എന്നീ ജില്ലകള്‍ക്കാണ് ഭൂട്ടാൻ ജലസേചന വിതരണം നടത്തുന്നത്. അത് തുടര്‍ന്നും ലഭ്യമാക്കുമെന്ന് ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിരുന്നു. അതിനാല്‍ ആസാമിലെ കര്‍ഷകര്‍ക്ക് ഭൂട്ടാനിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.