ഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയാണ് ബന്ദ്. കര്‍ഷക സംഘടനകള്‍ ആഹ്വനം ചെയ്ത ബന്ദിന് പതിനഞ്ചിലധികം പ്രതിപക്ഷ പാര്‍ട്ടിയുടെയും വിവിധ സംഘടനകളുരടെയും പിന്തുണയാണ് ഉളളത്. അവശ്യ സര്‍വ്വീസുകള്‍ തടസ്സപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.
ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളില്‍ 3 മണി വരെ കര്‍ഷകര്‍ റോഡ് ഉപരോധിക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ 3 മണി വരെ റോഡുകള്‍ ഉപരോധിക്കും. നഗരങ്ങളില്‍ ഉള്ളവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകള്‍ അടക്കുകയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഇരിക്കണമെന്ന് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിര്‍ബന്ധിച്ച് അടക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.