Kerala

ആരോഗ്യ സര്‍വകലാശാല മികച്ച അധ്യാപകനുള്ള പുരസ്‌കാരം ഡോ. എസ്. ഗോപകുമാറിന്

 

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ മികച്ച അധ്യാപകനുള്ള 2020 ലെ അവാര്‍ഡ് ( ആയുര്‍വേദ ), തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളെജിലെ അസ്സോസിയേറ്റ് പ്രൊഫസറും ആര്‍എംഒയുമായ ഡോ. എസ്. ഗോപകുമാറിന്. കേരള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുര്‍വേദ വിദ്യാഭ്യാസ കൗണ്‍സിലിന്റെയും മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഡോ. എസ്. ഗോപകുമാര്‍ നേരത്തെ നേടിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ ശാസ്ത്ര വേദികളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ. ഗോപകുമാര്‍ നിരവധി ആയുര്‍വേദ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

സര്‍വകലാശാല കലാപ്രതിഭ ആയിരുന്ന ഡോ. ഗോപകുമാര്‍ ഒരു കവിയും പ്രഭാഷകനും കൂടിയാണ്. കോവിഡ് പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് എഴുതിയ നിന്‍ പേര് കേരളം ‘ എന്ന കവിത പ്രശസ്തമായിരുന്നു. പട്ടം ആദര്‍ശ് നഗറില്‍ ശ്രീഭവനില്‍ ശ്രീകണ്ഠന്‍ നായരുടെയും കൃഷ്ണകുമാരി അമ്മയുടെയും മകനാണ്. വിനയ ആണ് ഭാര്യ. അമേയ മകളും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.