Kerala

കേരളത്തിന്റെ നേന്ത്രക്കായ കടല്‍ കടക്കുന്നു; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

 

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍ കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.

കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു കണ്ടൈനര്‍ (10 ടണ്‍) നേന്ത്രക്കായ അടുത്ത വര്‍ഷം മാര്‍ച്ചില്‍ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാല്‍ കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.

തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക. കഴിഞ്ഞ ജൂലായില്‍ നട്ട തൈകള്‍ അടുത്ത ഫെബ്രുവരിയില്‍ വിളവെടുത്ത ശേഷം കയറ്റിയയയ്ക്കും. മാര്‍ച്ചിലെ ട്രയല്‍ കഴിഞ്ഞാലുടന്‍ കൂടുതല്‍ നേന്ത്രക്കായ കയറ്റി അയയ്ക്കും. നേന്ത്രക്കുലകള്‍ 80 മുതല്‍ 85 ശതമാനം മൂപ്പില്‍ വിളവെടുക്കുകയും ഇത് കൃഷിയിടത്തില്‍ വച്ച് തന്നെ പടലകളാക്കി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് കറയോ, പാടുകളോ ഇല്ലാതെ കായ്കള്‍ പായ്ക്ക് ഹൗസില്‍ എത്തിക്കും. ഇവിടെ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയകള്‍ക്കും ശേഷം, കേടുപാടോ മറ്റു ക്ഷതങ്ങളോ വരാതെ ശ്രദ്ധയോടെ സംഭരിക്കും. ഇവ ഈര്‍പ്പം മാറ്റി കാര്‍ട്ടണ്‍ ബോക്‌സുകളിലാക്കി ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് പ്രത്യേക കണ്ടെയ്‌നറുകളിലാക്കുന്നു. പായ്ക്ക് ഹൗസ് പരിചരണം കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രെയിസബിളിറ്റി സംവിധാനവും, ക്യൂആര്‍ കോഡിംഗ് സംവിധാനവും വഴി ഉല്‍പ്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തും.

വിദേശ കയറ്റുമതിയിലൂടെ കര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകക്ക് ലഭിക്കും. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. ഈ പദ്ധതി വിജയകരമായാല്‍ കേരളത്തിലെ ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുനാകും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ജില്ലയിലെ കമ്മനത്ത് പായ്ക്ക് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പരിയാരത്ത് പായ്ക്ക് ഹൗസിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കും. ഇടുക്കി ജില്ലയില്‍ ഒരു വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക് സ്ഥാപിക്കാന്‍ വിശദമായ പ്രോജക്റ്റ് പ്രപ്പോസലും തയ്യാറാക്കി വരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.