Web Desk
വ്യാജ വിവാഹ വാര്‍ത്തയ്‌ക്കെതിരെ കടുത്ത മറുപടിയുമായി നടന്‍ ബാല. ഇനി വയ്യ, ഇത് അവസാനത്തെ താക്കീത് ആണ്, ഇവിടം കൊണ്ട് നിര്‍ത്തിക്കോ എന്നാണ് വ്യാജവാര്‍ത്ത പ്രചരിച്ചവരോട് പറഞ്ഞത്. ആറ് വര്‍ഷമായി ഞാന്‍ വേദനിക്കുകയാണ്. എന്റെ മകളെ ഞാന്‍ സ്‌നേഹിക്കുന്നത് പോലെ ആരാണ് സ്‌നേഹിക്കുന്നത്?. ‘ഇനി എന്നെ പൊട്ടനാക്കി ബിസിനസ് നടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഒരുപാട് വേദനയുണ്ട്’- ബാല പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
എന്റെ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് കാരണം ചെന്നൈയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഓരോ നിമിഷവും അച്ഛന്റെ വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കുകയാണ്. അതിനിടയ്ക്കാണ് ഇത്തരമൊരു വ്യാജവാര്‍ത്ത. ബാല വിവാഹ ജീവിതത്തിലേക്ക് പോകുന്നു എന്ന്…ഇതുകണ്ട് വിളിക്കാത്തവര്‍ ആരുമില്ല. രാത്രി മുഴുവനും കോളുകളാണ്. ഞാന്‍ ആര്‍ക്കും ഇന്റര്‍വ്യൂ കൊടുത്തിട്ടില്ല. ആരും എന്നെ വിളിച്ചിട്ടില്ല.
ഇങ്ങനെ ചുമ്മാ എഴുതി വിടുന്നവര്‍ക്ക് കാശാണ് വേണമെങ്കില്‍ ഞാന്‍ തരാം. പബ്ലിസിറ്റിക്ക് വേണ്ടി ഇങ്ങനെ ചെയ്യരുത്. ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. ഏത് ഓണ്‍ലൈന്‍ ചാനല്‍ ആയാലും ഇനി ഞാന്‍ നോക്കില്ല.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.