കെ.അരവിന്ദ്
ഇന്ത്യയിലെ ഏറ്റവും വലിയ മുച്ചക്ര വാഹ ന നിര്‍മാണ കമ്പനിയും ഏറ്റവും വലിയ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയും ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയുമാണ് ബജാജ് ഓട്ടോ. ഇന്ത്യയിലെ ഏറ്റവും വലിയ മുച്ചക്ര വാഹന കയറ്റുമതിക്കാര്‍ കൂടിയാണ് ബജാജ് ഓട്ടോ. മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ കമ്പനികളില്‍ ലോകത്ത് ആറാം സ്ഥാനത്താ ണ് ബജാജ് ഓട്ടോ.
മോട്ടോര്‍സൈക്കിളുകളുടെ കയറ്റുമതിയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിക്ക് ആഗോള മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി വിപണിയില്‍ 10 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. നൈ ജീരിയ പോലുള്ള രാജ്യങ്ങളില്‍ 50 ശതമാ നമാണ് വിപണി പങ്കാളിത്തം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ കയറ്റുമതിയാണ് ബജാജ് ഓട്ടോ കൈവരിച്ചത്. 5.34 ലക്ഷം വാഹനങ്ങളാണ് ആദ്യ ത്രൈമാസത്തില്‍ കയറ്റുമതി ചെയ്‌തത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 4.02 ല ക്ഷം വാഹനങ്ങളുടെ കയറ്റുമതിയാണ് നട ന്നിരുന്നത്. 31 ശതമാനം വളര്‍ച്ചയാണ് കൈവ രിച്ചത്. മറ്റ് കമ്പനികളില്‍ നിന്നുള്ള മത്സര ത്തെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ പോ ന്ന സാങ്കേതികവിദ്യയും മികവും കമ്പനിക്കു ണ്ട്. ബാലന്‍സ്‌ഷീറ്റില്‍ ഉയര്‍ന്ന മിച്ചധനവുമുണ്ട്. കയറ്റുമതിയിലെ മികച്ച സാന്നിധ്യവും മത്സരരംഗത്തെ അതിജീവനത്തിന് കമ്പനി യെ സഹായിക്കുന്നു. ഗ്രാമീണ മേഖലയിലെ ഇരുചക്ര വാഹന വില്‍പ്പന വീണ്ടും വര്‍ധി ക്കാന്‍ സാധ്യതയുണ്ട്.
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മികച്ച പ്രവര്‍ത്തന ഫലമായിരുന്നു കമ്പനി യുടേത്. 1118 കോടി രൂപയായിരുന്നു രണ്ടാം ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. ലാഭത്തില്‍ 19 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. വരുമാനത്തിലുണ്ടായ വളര്‍ച്ച 19 ശതമാനമാണ്.
സ്‌കൂട്ടര്‍ വിഭാഗത്തില്‍ സാന്നിധ്യമില്ലാത്തത് കമ്പനിയുടെ മൊത്തം വില്‍പ്പനയെ ബാധിക്കുന്ന ഒരു ഘടകമാണ്. അതേ സമയം കോവിഡിനെ തുടര്‍ന്ന് മഹാമാരി ഭീതി വാഹനങ്ങള്‍ വാങ്ങുന്നതില്‍ സൃഷ്‌ടിച്ച താല്‍പ്പര്യം കമ്പനിക്ക് ഗുണകരമാകും. കമ്പനിയുടെ വരുമാനത്തില്‍ എട്ട് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഉപഭോഗം വര്‍ധിക്കുന്നത് വാഹന നിര്‍മാണ കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഇരുചക്ര വാഹന കമ്പനികള്‍ക്ക് അടുത്ത ത്രൈമാസങ്ങളില്‍ ഗുണകരമാകാന്‍ സാധ്യതയുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.