Gulf

ബഹ്‌റൈനിൽ വർക്ക്‌ പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം

 

ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ്‌ 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ്‌ അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയത്. സ്വദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ട് രാജ്യത്ത് തുടരുന്ന വിദേശികൾക്കും അവസരം ലഭിക്കാനാണിത്. പരസ്യം നൽകി സ്വദേശത്തു നിന്നും അപേക്ഷകരില്ലെങ്കിൽ വിദേശത്തു നിന്നും റിക്രൂട്ട്മെന്റ് നടത്താം.

കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ്‌ അൽ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ മാർച്ചു മുതൽ വർക്ക്‌ പെർമിറ്റ്‌ അനുവദിച്ചിരുന്നില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.